Post Category
കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തില്‍ ഐ.സി.ഡി.എസിനും കീഴില്‍ ജാഗ്രത സമിതിയില്‍ പ്രവര്‍ത്തിക്കുന്നതിന് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്ക്/സൈക്കോളജി/വിമണ്‍ സ്റ്റഡീസ്/ജെന്‍ഡര്‍ സ്റ്റഡീസ്/ സോഷ്യോളജി എന്നിവയിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്.
താത്പര്യമുള്ളവര്‍ അനുബന്ധ രേഖകളുടെ അസലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 12ന് രാവിലെ 10.30ന് പുറക്കാട് ഗ്രാമപഞ്ചായത്തില്‍ എത്തണം. പുറക്കാട് ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍: 0477 2272031.
date
- Log in to post comments