ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐ.യില്‍ (വനിത) എംപ്ലോയബിലിറ്റി സ്കില്‍, സര്‍വെയര്‍ ട്രേഡ് എന്നിവയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.
എം.ബി.എ. അല്ലെങ്കില്‍ ബി.ബി.എ.യും രണ്ടു വര്‍ഷത്തെ പരിശീലനവും/ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമികസ് എന്നിവയില്‍ ബിരുദവും രണ്ടു വര്‍ഷത്തെ പരിശീലനവുമാണ് സ്കില്‍ ഇന്‍സ്പെക്ടറുടെ യോഗ്യത. സര്‍വേയര്‍ ഇന്‍സ്ട്രക്ടര്‍ക്ക് സിവില്‍ എന്‍ജിനീയറിംഗില്‍ 4 വര്‍ഷ ബിരുവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സര്‍വെയര്‍ ട്രേഡിലുള്ള എന്‍.ടി.സി./ എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
സര്‍വേയര്‍ യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 4ന് രാവിലെ 11നും സ്കില്‍ ഇന്‍സ്ട്രക്ടര്‍ യോഗ്യതയുള്ളവര്‍ 5ന് രാവിലെ 11നും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം കോളജ് ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0479-2457496
- Log in to post comments