Post Category
സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സിന് അപേക്ഷിക്കാം
കോട്ടയം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ നൈപുണ്യ വികസനത്തിനായി കെൽട്രോൺ നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷിക്കാം. മൂന്നു മുതൽ ആറു മാസം വരെ ദൈർഘ്യമുള്ള കോഴ്സിൽ പങ്കെടുക്കുന്നവർക്ക് സ്റ്റൈപ്പൻഡും ലഭിക്കും. പ്രായപരിധി: 18-35. എസ്.എസ്.എൽ.സി.യോ അതിനു മുകളിലോ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ ആറിനകം നേരിട്ട് അപേക്ഷ നൽകണം.
date
- Log in to post comments