ഗാന്ധി ജയന്തി ജില്ലാതല ക്വിസ്സ് മത്സരം ഒക്ടോബര്‍ 13ന്
ആലപ്പുഴ: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗാന്ധി ജയന്തി ജില്ലാതല ക്വിസ്സ് മത്സരം ഒക്ടോബര്‍ 13ന് രാവിലെ 11 ന് റൈബാന്‍ ഓഡിറ്റോറിയത്തില്‍ നടത്തും. എല്ലാ സര്‍ക്കാര്‍, അംഗീകൃത എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും പങ്കെടുക്കാം. ഒരു സ്‌കൂളില്‍ നിന്നും രണ്ടു പേരടങ്ങുന്ന ഒരു ടീം മാത്രമേ പങ്കെടുക്കാവൂ. മത്സരത്തിന്റെ വിഷയം'ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും'. മത്സരങ്ങള്‍ പൂര്‍ണമായും മലയാള ഭാഷയിലായിരിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമിനെ തിരുവനന്തപുരത്തെ ഖാദി ബോര്‍ഡ് ആസ്ഥാന കാര്യാലയത്തില്‍ നടക്കുന്ന സംസ്ഥാന തല ഗാന്ധി ജയന്തി ക്വിസ് മത്സരത്തില്‍ പങ്കെടുപ്പിക്കും. പങ്കെടുക്കുന്നവര്‍ ഒക്ടോബര്‍ 11 ന് വൈകിട്ട് അഞ്ചിന്് മുമ്പായി ആലപ്പുഴ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0477 2252341 ഇമെയില്‍ poalp@kkvib.org.
- Log in to post comments