Post Category
ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡിന് അപേക്ഷിക്കാം
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ 2023ലെ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍, ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, കെട്ടിടങ്ങള്‍, സംഘടനകള്‍/സ്ഥാപനങ്ങള്‍, ഊര്‍ജ്ജകാര്യക്ഷമ ഉപകരണങ്ങളുടെ പ്രോത്സാഹകര്‍, ആര്‍ക്കിടെക്ച്ചറല്‍/ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സല്‍ട്ടന്‍സി എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.keralaenergy.gov.in സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 31നകം ecawardsemc@gmail.com എന്ന വിലാസത്തില്‍ നല്‍കണം.
date
- Log in to post comments