Post Category
തീറ്റപ്പുല്‍ കൃഷി; ക്ലാസ് റൂം പരിശീലന പരിപാടി
ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷകര്‍ക്കായി തീറ്റപ്പുല്‍ കൃഷിയില്‍ രണ്ടു ദിവസത്തെ ക്ലാസ് റൂം പരിശീലന പരിപാടി നടത്തുന്നു. ഒക്ടോബര്‍ 10,11 തീയതികളിലാണ് പരിശീലനം.
കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ എപ്പോഴെങ്കിലും ഇതേ പരിശീലനത്തില്‍ പങ്കെടുത്തവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹരല്ല. ഒക്ടോബര്‍ 9ന് വൈകുന്നേരം അഞ്ചിനു മുന്‍പ് ജില്ല ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ക്ക് ടി.എ., ഡി.എ. ലഭിക്കും.
പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. ഫോണ്‍: 8089391209, 04762698550
date
- Log in to post comments