Post Category
കുടിശികനിവാരണ അദാലത്ത്
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍/ സി ബി സി പദ്ധതി പ്രകാരം വായ്പ എടുത്ത് കുടിശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കടാശ്വാസം നല്‍കുന്നതിനായി കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് (ഒക്ടോബര്‍ 10) കുടിശികനിവാരണ അദാലത്ത് നടത്തും. രാവിലെ 11 ന് ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയത്തില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ എ കെ സവാദ് അധ്യക്ഷനാകും. ഫോണ്‍ - 0474-2743587 , 9895116004, ഇ-മെയില്‍: poklm@kkvib.org
date
- Log in to post comments