Skip to main content

കാലിത്തീറ്റ വിലകുറച്ചു

 

 

കൊച്ചി: പ്രളയ ദുരിതമനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു കൈതാങ്ങ് എന്ന പദ്ധതി പ്രകാരം പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്‌സ് ക്ഷീര കര്‍ഷകര്‍ക്കായി കാലിത്തീറ്റ വിലകുറച്ചു. റിച്ച്, മിടുക്കി, ഏലയ്റ്റ് എന്നീ ബ്രാന്റുകള്‍ക്കാണ് 100 രൂപ വീതം (സെപ്തംബര്‍ ഒന്നു മുതല്‍) വില കുറച്ച് വില്‍ക്കുന്നത്. പത്തനംതിട്ട കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് വില കുറച്ച് വില്‍ക്കുന്നത്. ഇവിടങ്ങളില്‍ കര്‍ഷകര്‍ക്ക് കാലിത്തീറ്റയും, ധാതു ലവണങ്ങളും കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. മന്ത്രി അഡ്വ. കെ.രാജു പ്രത്യേക താത്പര്യപ്രകാരമാണ് ക്ഷീരകര്‍ഷകര്‍ക്ക് വിലകുറച്ച് നല്‍കുന്നതെന്ന് കേരള ഫീഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി. ശ്രീകുമാറും ചെയര്‍മാന്‍ കെ.എസ് ഇന്ദുശേഖരന്‍ നായരും പറഞ്ഞു.

date