Skip to main content
പബ്ലിക് ഹീയറിങ് സോഷ്യല്‍ ഓഡിറ്റിങ് സംഘടിപ്പിച്ചു

പബ്ലിക് ഹീയറിങ് സോഷ്യല്‍ ഓഡിറ്റിങ് സംഘടിപ്പിച്ചു

കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2022-2023 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ പബ്ലിക് ഹിയറിങ്, സോഷ്യല്‍ ഓഡിറ്റ് യോഗം സംഘടിപ്പിച്ചു. 2022 ഒക്ടോബര്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള ഓഡിറ്റ് കാലയളവില്‍ 1,99,204 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുകയും 6,54,47,515 രൂപ ചെലവാഴിച്ചതിന്റെ റിപ്പോര്‍ട്ടാണ് യോഗത്തില്‍ അവതരിപ്പിച്ചത്.  

2023 ഏപ്രില്‍ ഒന്ന് മുതല്‍ 2023 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് 1,31,962 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. 130 കുടുംബങ്ങള്‍ 100 തൊഴില്‍ദിനങ്ങളും രണ്ട് എസ് ടി കുടുംബങ്ങള്‍ 200 തൊഴില്‍ദിനങ്ങളും സൃഷ്ടിച്ചു. 5,43,55000 രൂപ ചെലവഴിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം പ്രസിഡന്റ് ലൈലാബീവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തുഷാര ടി അധ്യക്ഷയായി.

date