Post Category
എൽ.ബി.എസ്. കോഴ്സുകൾ: അപേക്ഷിക്കാം
കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന സർക്കാർ അംഗീകൃത ഡാറ്റാ എൻട്രി(ഇംഗ്ലീഷ്/മലയാളം), ഡിജിറ്റൽ ഓഫീസ് എസൻഷ്യൽ വിത്ത് ടാലി മലയാളം സ്കിൽസ്, ഡി.സി.എഫ്.എ., ടാലി കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ഡാറ്റാ എൻട്രി(ഇംഗ്ലീഷ്/മലയാളം), ഡിജിറ്റൽ ഓഫീസ് എസൻഷ്യൽ വിത്ത് ടാലി മലയാളം സ്കിൽസ് കോഴ്സുകൾക്ക് എസ്.എസ്.എൽ.സി.യാണ് യോഗ്യത. ടാലി, ഡി.സി.എഫ്.എ കോഴ്സുകൾക്ക് പ്ലസ്ടുവാണ് യോഗ്യത. ഒക്ടോബർ 25 വരെ ഓൺലൈനായി അപേക്ഷ നൽകാം. എസ്.സി, എസ്.ടി., ഒ.ഇ.സി., ഒ.ബി.എച്ച്. വിഭാഗത്തിൽപെട്ടവർക്ക് ഫീസാനുകൂല്യം ലഭിക്കും. വെബ് സൈറ്റ് www.lbscentre.kerala.gov.in, ഫോൺ: 0481 2534820, 9497818264,8921948704
date
- Log in to post comments