കുത്തിയതോട് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ
ആലപ്പുഴ: ചെങ്ങന്നൂര്‍ കുത്തിയതോട് നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മാണോദ്ഘാടനം 13ന് വൈകിട്ട് 5.30 പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പാണ്ടനാട്- തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലുള്ളവര്‍ക്ക് വളഞ്ഞവട്ടം, കടപ്ര, തിരുവല്ല ഭാഗത്തേക്ക് ഇതുവഴി വേഗത്തില്‍ എത്താം. 13.88 കോടി രൂപ വിനിയോഗിച്ചാണ് പുതിയ പാലം നിര്‍മിക്കുന്നത്.
ചടങ്ങില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന് അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യസാന്നിധ്യമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിന് ജിനു ജേക്കബ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ വത്സല മോഹന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മനോജ് കുമാര്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം രശ്മി സുഭാഷ്, പൊതുമരാമത്ത് പാലം വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ദീപ്തി ഭാനു, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments