Post Category
കുടിശ്ശിക നിവാരണ അദാലത്ത്
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ നിന്നും പാറ്റേൺ/സി.ബി.സി പദ്ധതികൾ പ്രകാരം വായ്പയെടുത്ത്
കുടിശ്ശിക വരുത്തിയിട്ടുള്ളവർക്ക് ഒക്ടോബർ 18ന് കുടിശ്ശിക നിവാരണ അദാലത്ത് നടത്തുന്നു. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ രാവിലെ 11 മുതൽ വൈകീട്ട് നാല് വരെയാണ് അദാലത്ത്. കുടിശ്ശിക ഒറ്റത്തവണയായി ഒടുക്കുന്നവർക്ക് പിഴപ്പലിശ പൂർണമായി ഒഴിവാക്കുന്നതോടൊപ്പം പലിശയിലും ഇളവുകൾ ലഭിക്കും. ഫോൺ: 0483 2734807.
date
- Log in to post comments