Skip to main content

കുടിശികനിവാരണ അദാലത്ത്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രണ്ടു കൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്കായി ഒക്ടോബര്‍ 19ന് രാവിലെ 10 മുതല്‍ ശൂരനാട് വടക്ക് പഞ്ചായത്ത് ഓഫീസില്‍ കുടിശികനിവാരണ അദാലത്ത് നടത്തും. ബാങ്ക് പാസ്ബുക്ക്, ആധാറിന്റെ പകര്‍പ്പ് എന്നിവ സഹിതമെത്തി കുടിശിക അടയ്ക്കാം. അംശദായം അടയ്ക്കാനും പുതിയഅംഗങ്ങളെ ചേര്‍ക്കാനും അവസരം ലഭിക്കും. ഫോണ്‍ - 9746822396, 7025491386, 0474 2766843, 2950183.

date