Post Category
കെഎസ്എഫ്ഇ സംസ്ഥാനതല മെഗാ സമ്മാനവിതരണം ഇന്ന് (ഒക്ടോബര്‍ 19)
കെഎസ്എഫ്ഇ ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍-2022ന്റെ സംസ്ഥാനതല സമ്മാനവിതരണവും മേഖലാതല വിതരണവും ഇന്ന് (ഒക്ടോബര്‍ 19). കൊട്ടാരക്കര ഹൈലാന്റ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് ( കെഎസ്എഫ്ഇ റീജ്യണല്‍ ഓഫീസിന് സമീപം) ഉച്ചയ്ക്ക് 2:30ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ വരദരാജന്‍ അധ്യക്ഷനാകും.
കൊല്ലം റൂറല്‍മേഖലയിലെ വിവിധബ്രാഞ്ചുകളില്‍ ലഭിച്ച മേഖലസമ്മാനങ്ങളായ ഇലക്ട്രിക് കാറുകളുടെ വിതരണോദ്ഘാടനം പി എസ് സുപാല്‍ എംഎല്‍എ നിര്‍വഹിക്കും. ഇലക്ട്രിക് സ്‌കൂട്ടറുകള്‍, അഞ്ച് പവന്‍ വീതമുള്ള സ്വര്‍ണാഭരണങ്ങള്‍ എന്നിവയുടെ വിതരണം കൊട്ടാരക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ എസ് ആര്‍ രമേശ് നിര്‍വഹിക്കും.
date
- Log in to post comments