Post Category
നവകേരള സദസ്സ്; ഒല്ലൂര്‍ മണ്ഡലം സ്വാഗത സംഘം രൂപീകരണം 21 ന്
നവകേരള നിര്‍മ്മിതി ലക്ഷ്യമിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസ്സിന്റെ ഒല്ലൂര്‍ മണ്ഡലം സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബര്‍ 21 ന് നടക്കും. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചതിരിഞ്ഞ് 3 മണിക്ക് റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിലാണ് സംഘാടകസമിതി രൂപീകരണ യോഗം നടക്കുക.
മണ്ഡലത്തിലെ മുഴുവന്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സഹകരണ സ്ഥാപന പ്രതിനിധികള്‍, കര്‍ഷക, തൊഴിലാളി, വനിതാ, യുവജന, വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments