Post Category
നവകേരള സദസ് :ചൂർണിക്കര പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു
മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡല തലത്തിൽ പര്യടനം നടത്തുന്ന നവ കേരള സദസിനു മുന്നോടിയായി ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു.
ചെയർമാനായി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എ അലിയാറിനെ തിരഞ്ഞെടുത്തു. പഞ്ചായത്ത് സെക്രട്ടറി പി. കെ മഹേഷ് കുമാറിനെ കൺവീനറുമായി തിരഞ്ഞെടുത്തു.
മുൻ ജി.സി.ഡി.എ ചെയർമാനും ആലുവ മണ്ഡലതല സംഘടക സമിതി ചെയർമാനുമായ അഡ്വ.വി.സലീം യോഗം ഉദ്ഘാടനം ചെയ്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ടീച്ചർ അധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി മുൻ ആക്ടിങ് ചെയർമാൻ സേവിയർ പുല്പാട്, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഡിസംബർ 7ന് ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിലാണ് മണ്ഡല സദസ് സംഘടിപ്പിക്കുന്നത്.
date
- Log in to post comments