Post Category
മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് 27 ന്
സംസ്ഥാനത്തെ പേപ്പർ പ്രൊഡക്ഷൻ ഇൻഡസ്ട്രിസ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് ഒക്ടോബർ 27 രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും.
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ പ്രതിനിധികൾ ആണ് പങ്കെടുക്കേണ്ടത്. തെളിവെടുപ്പ് യോഗത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പി.ജി.വിനോദ് കുമാർ അറിയിച്ചു. ഫോൺ :8547655267
date
- Log in to post comments