Post Category
പ്ലാസ്റ്റിക് മാലിന്യം ആശാസ്ത്രീയമായി സംസ്കരിച്ചവര്‍ക്കെതിരെ നടപടി
ആലപ്പുഴ: നീലംപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ മാസങ്ങളായി പ്ലാസ്റ്റിക് മാലിന്യം ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറാതെ അശാസ്ത്രീയമായി സംസ്കരിച്ച 612 വീട്ടുകാര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടപടി ആരംഭിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി 20 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. മാലിന്യം വലിച്ചെറിയുന്നതും, അശാസ്ത്രീയമായി സംസ്കരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം നല്‍കുന്നവര്‍ക്ക് പരിതോഷികം നല്‍കുന്നതാണ്. ഫോണ്‍: 9744686302, ഇ-മെയില്‍ :neelamperoorgp@gmail.com.
date
- Log in to post comments