Post Category
യു.ജി.സി നെറ്റ് കോച്ചിങ് ക്ലാസിന് അപേക്ഷിക്കാം
ഐ.എച്ച്.ആര്‍ഡിയുടെ കീഴിലുള്ള അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളെജില്‍ ഹ്യൂമാനിറ്റീസ് പേപ്പര്‍ I, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പേപ്പര്‍ II, ഇംഗ്ലീഷ് പേപ്പര്‍ II, കോമേഴ്സ് പേപ്പര്‍ II, ഇലക്ട്രോണിക്സ് പേപ്പര്‍ II, മാനേജ്മെന്റ് പേപ്പര്‍ വിഷയങ്ങളില്‍ യു.ജി.സി നെറ്റ് കോച്ചിങ് ക്ലാസുകള്‍ നടത്തും. ഈ വിഷയങ്ങളില്‍ പി.ജി കഴിഞ്ഞവര്‍ക്കും ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ജൂണിലെ പരീക്ഷ കണക്കാക്കിയാണ് ക്ലാസുകള്‍ നടത്തുക. ഓണ്‍ലൈന്‍, ഓഫ്ലൈന് ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9495069307, 8547005029
date
- Log in to post comments