Post Category
കെല്‍ട്രോണില്‍ ജേര്‍ണലിസം കോഴ്സ് പ്രവേശനം
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളുടെ 2023-24 ബാച്ചുകളിലേക്ക് കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ആറ് വരെ അഡ്മിഷന് നടക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം സെന്ററുകളില്‍ നേരിട്ടെത്തി അഡ്മിഷന് എടുക്കാം. പത്രം, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ,് ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിങ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും. മാധ്യമസ്ഥാപനങ്ങളില്‍ ഇന്റണ്‍ഷിപ്പ് ചെയ്യാന്‍ അവസരം ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സും നല്‍കും. ഉയര്‍ന്ന പ്രായപരിധി 30. ഫോണ്‍: 9544958182
date
- Log in to post comments