നവകേരള വായനശാല ഒരുക്കി മുണ്ടേരി പഞ്ചായത്ത്
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി നവകേരള വായനശാല ഒരുക്കി വ്യത്യസ്തമാവുകയാണ് മുണ്ടേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ കോളില്‍ മൂലയിലാണ് ഇരുനില കെട്ടിടത്തില്‍ വായനശാലയും ഗ്രന്ഥാലയവും പ്രവര്‍ത്തിക്കുന്നത്. ഡോ. വി ശിവദാസന്‍ എം പി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം കൊണ്ടാണ് നാട്ടുകാരുടെയും തദ്ദേശ സ്ഥാപങ്ങളുടെയും കൂട്ടായ്മയില്‍ വായനശാല യാഥാര്‍ത്ഥ്യമായത്. പഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എ പങ്കജാക്ഷന്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പി ഗീത, വാര്‍ഡ് അംഗം പി പി ശ്യാമള, പഞ്ചായത്ത് സെക്രട്ടറി കെ രാജന്, കെ ബാബുരാജ്, മൗവ്വഞ്ചേരി ബാങ്ക് പ്രസിഡണ്ട് പി ചന്ദ്രന്, ജി രാജേന്ദ്രന്, പി കെ രാഘവന്, പി മുഹമ്മദലി, മുണ്ടേരി ഗംഗാധരന്, കെ എം അഷ്റഫ്, പി രാമകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments