പി. വി. സി ഫ്ലക്സ് ബോർഡുകൾ: കർശന പരിശോധനയുമായി ജില്ലാ ശുചിത്വ മിഷൻ
തിരുവനന്തപുരം നഗരത്തിൽ പി. വി. സി പരസ്യ ബോർഡുകൾക്കുള്ള നിയന്ത്രണം കടുപ്പിച്ച് ജില്ലാ ശുചിത്വ മിഷൻ. നിരോധിത പി. വി. സി ഫ്ലക്സ് ഉപയോഗിച്ച് നിർമിച്ച പരസ്യ ബോർഡുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ശുചിത്വമിഷന്റെ നേതൃത്വത്തിലുള്ള മാലിന്യ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന കർശനമാക്കി. ഫ്ലക്സ് പ്രിന്റിംഗ് പ്രസ്സുകളിൽ എൻഫോഴ്സ്മെന്റ്സ് കോഡിന്റെ പരിശോധന ആരംഭിച്ചു. പേരൂർക്കട, കവടിയാർ, ശാസ്തമംഗലം എന്നിവിടങ്ങളിലെ പ്രസ്സുകളിലാണ് പരിശോധന നടന്നത്. പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ സാമ്പിളുകൾ സ്ക്വാഡ് ശേഖരിച്ചു. ശേഖരിച്ച സാമ്പിളുകൾ മലിനീകരണ നിയന്ത്രണ ബോർഡിന് കൈമാറും. നിരോധിത വസ്തുവാണെന്ന് കണ്ടെത്തിയാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നു ജില്ലാ മാലിന്യ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ മറ്റ് ഫ്ലക്സ് പ്രിന്റിംഗ് പ്രസ്സുകളിലും പരിശോധനകൾ നടക്കും.
- Log in to post comments