Post Category
നവകേരള സദസ്സ്: കോട്ടക്കല്‍ മണ്ഡലത്തിലെ പഞ്ചായത്ത് തല കമ്മിറ്റികളുടെ യോഗം ചേര്‍ന്നു
നവകേരള സദസ്സിന്റെ ഭാഗമായി കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് തല കമ്മിറ്റികളുടെ ചെയര്മാന്മാര്, കണ്‍വീനര്‍മാര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കോട്ടക്കല്‍ ബൂണ്‍ ഇന്‍ ഹോട്ടലില്‍ നടന്ന യോഗത്തില്‍ നവംബര്‍ 28ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലം തല നവകേരള സദസ്സിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
മണ്ഡലം കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, വൈസ് ചെയർമാൻമാരായ വി.പി സക്കറിയ, കെ.പി ശങ്കരൻ, കൗൺസിലർ ടി. കബീർ, കോട്ടക്കല്‍ നിയോജക മണ്ഡലം നോഡല്‍ ഓഫീസർ കൂടിയായ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എൻ.എം മുഹമ്മദ് സക്കീർ എന്നിവർ നേതൃത്വം നൽകി.
date
- Log in to post comments