സംഘാടക സമിതി രൂപീകരിച്ചു
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലായി സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ സംഘാടക സമിതി രൂപീകരിച്ചു. പൊന്നാനി ആർ.വി ഹാളിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ടി മുഹമ്മദ് ബഷീർ, സബ് കലക്ടർ മിനിമോൾ, പൊന്നാനി നഗരസഭ ആസൂത്രണ കമിറ്റി ഉപാധ്യക്ഷൻ സി പി മുഹമ്മദ് കുഞ്ഞി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി രഞ്ജിനി, പൊന്നാനി പൊലീസ് ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂർ എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി സജിറൂൺ സ്വാഗതവും രജീഷ് ഊപ്പാല നന്ദിയും പറഞ്ഞു.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ചെയർമാനും സെക്രട്ടറി സജിറൂൺ കൺവീനറുമായുള്ള സംഘാടക സമിതി രുപീകരിച്ചു.
- Log in to post comments