ഇടിമിന്നലില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ തീപിടുത്തം; എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു
ഇടിമിന്നലില്‍ വ്യാപക നാശനഷ്ടമുണ്ടായ മതിലകം ബംഗ്ലാവ് കടവിലെ പ്രഥമികാരോഗ്യ കേന്ദ്രം ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ സന്ദര്‍ശിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഇടിമിന്നലില്‍ ടി.വിയില്‍ നിന്ന് തീപിടുത്തം ഉണ്ടാകുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, മതിലകം പോലീസ്, ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് എന്നിവര്‍ സ്ഥലത്തെത്തി തീയണച്ചു. കട്ടിലും, ബെഡും ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചിട്ടുണ്ട്.
പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം വൈകീട്ട് അവസാനിക്കുന്നതിനാല്‍ ആളപായം ഒന്നും സംഭവിച്ചിട്ടില്ല. നാശനഷ്ടങ്ങള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആശുപത്രിയുടെ പ്രവര്‍ത്തനം ഉടനെ പുനരാരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍, വൈസ് പ്രസിഡന്റ് ടി.എസ്. രാജു, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ സുമതി സുന്ദരന്‍, വാര്‍ഡ് മെമ്പര്‍ ഒ.എ. ജെന്‍ട്രിന്‍ എന്നിവര്‍ എം എല്‍ എയോടൊപ്പം സന്ദര്‍ശനത്തില്‍ ഉണ്ടായിരുന്നു.
- Log in to post comments