കേരളീയം: മാധ്യമ സെമിനാർ നവംബർ ആറിന്
കേരളീയം 2023ന്റെ ഭാഗമായി 'ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പങ്ക്, മാറുന്ന മാധ്യമ രംഗം' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ നവംബർ ആറിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറിൽ പ്രശസ്ത മാധ്യമ പ്രവർത്തകർ പങ്കെടുക്കും.
രാവിലെ 9.30 മുതൽ 1.30 വരെയാണു സെമിനാർ. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി മിനി ആന്റണി വിഷയാവതരണം നടത്തും. ജോൺ ബ്രിട്ടാസ് എം.പി. മോഡറേറ്ററാകുന്ന ആദ്യ സെഷനിൽ ഏഷ്യൻ സ്കൂൾ ഓഫ് ജേണസിലം ചെയർമാൻ ശശികുമാർ, കോൺഫ്ളുവൻസ് മീഡിയ ഫൗണ്ടറും സി.ഇ.ഒയുമായ ജോസി ജോസഫ്, ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ വിജൈത സിങ് എന്നിവർ പങ്കെടുക്കും. രണ്ടാമത്തെ സെഷനിൽ ദ ടെലഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാൽ, എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ എൻ.പി. ഉല്ലേഖ്, ദി വയർ ഫൗണ്ടിങ് എഡിറ്റർ എം. കെ. വേണു, ദ വയർ ചീഫ് എഡിറ്റർ സീമ ചിഷ്തി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 5272/2023
- Log in to post comments