Post Category
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ നവംബർ ഏഴിന് കൊല്ലം പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട) കെ.അബ്രഹാം മാത്യൂവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ പത്തിനു സിറ്റിങ് ആരംഭിക്കും. സിറ്റിങ്ങിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്. 5280/2023
date
- Log in to post comments