ബി.ഫാം പ്രവേശനം 2023-24 സ്പോട്ട് അലോട്ട്മെന്റ്
2023-24 അധ്യയന വർഷത്തെ ബി.ഫാം കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് മൂന്ന് ഘട്ട ഓൺലൈൻ അലോട്ട്മെന്റുകൾക്കും ശേഷം, തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നവംബർ 10ന് രാവിലെ 11-ന് തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളജിലും, കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഒഴിവുള്ള മൂന്ന് സീറ്റിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് നവംബർ 13ന് രാവിലെ 11-ന് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലും, കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് നവംബർ 15 ന് രാവിലെ 11 –ന് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലും, കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഒഴിവുള്ള മൂന്ന് സീറ്റിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് നവംബർ 17 ന് രാവിലെ 11-ന് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലും നടത്തും. ഈ കോളജുകളിൽ ഇനി വരുന്ന ഒഴിവുകൾ കൂടി അന്നേ ദിവസങ്ങളിൽ നടത്തുന്ന സ്പോട്ട് അലോട്ട്മെന്റ് മുഖാന്തിരം നികത്തും.
കേരള പ്രവേശനപരീക്ഷ കമ്മീഷണർ, തിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുള്ള ബി.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് അലോട്ട്മെന്റ് നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസ്സൽ രേഖകൾ, അസ്സൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാണ് ഈ ഒഴിവിലേക്ക് പരിഗണിക്കുന്നത്.
അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അന്നേ ദിവസം ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. അല്ലാത്തപക്ഷം പ്രസ്തുത അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.dme.kerala.gov.in.
പി.എൻ.എക്സ്. 5302/2023
- Log in to post comments