Post Category
കോടശ്ശേരിയിലെ 54-ാം നമ്പര്‍ അങ്കണവാടിക്ക് പുതിയ കെട്ടിടമായി
കോടശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച അംഗന്‍വാടി കെട്ടിടം സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍ മുഖ്യാതിഥിയായി. കോടശ്ശേരിയില്‍ പതിനഞ്ചാം വാര്‍ഡിലാണ് 54-ാം നമ്പര്‍ അംഗണവാടി സ്ഥിതി ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതി, പഞ്ചായത്തിന്റെ വാര്‍ഷിക ഫണ്ട്, ഐസിഡിഎസിന്റെ ഫണ്ട് എന്നിവയിലൂടെ 9.5 ലക്ഷം ചിലവിലാണ് നിര്‍മ്മിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനന്ദ നാരായണന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ഡി. ബാഹുലേയന്, സിഡിപിഒ എം.പി ഷെര്‍ളി, വാര്‍ഡ് മെമ്പര്‍മാരായ കെ.ടി. ജോര്‍ജ്, വി.ജെ. വില്യംസ്, ഷാജു മേക്കാട്ടുകുളം, കെ.പി ജെയിംസ്, അങ്കണവാടി ടീച്ചര്മാര്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments