Skip to main content

ജില്ലാ ആശുപത്രിയില്‍ 101 താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍

ജില്ലാ ആശുപത്രിയില്‍ 101 താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. 2022 സെപ്റ്റംബര്‍ മാസം മുതലാണ് ആരംഭിച്ചത്.  

 സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യപൂര്‍വമായി നടത്തുന്ന ഈ ശസ്ത്രക്രിയക്ക് കുറഞ്ഞ ചെലവും കുറച്ച് ദിവസത്തെ ആശുപത്രി വാസവും മതിയെന്നതാണ് ആകര്‍ഷീയത. അപ്പന്‍ഡിസെക്ടമി, പിത്താശയസംബന്ധമായ രോഗങ്ങള്‍, ഹെര്‍ണിയ തുടങ്ങിയവയും അതികഠിനമായ വയറുവേദന, ഗര്‍ഭാശയസംബന്ധമായ രോഗങ്ങള്‍ മുതലായവയ്ക്കുള്ള കാരണങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും സഹായകമാണ് ഈ ശസ്ത്രക്രിയകള്‍.

ജില്ലാ ആശുപത്രി ജനറല്‍ സര്‍ജന്‍ ഡോ സതീഷ് ജേക്കബ്, അനസ്തറ്റിസ്റ്റുമാരായ ജയചന്ദ്രന്‍, സന്ധ്യ, മായാരാജന്‍, ബിനിത സ്റ്റാഫ് നേഴ്‌സുമാരായ ഷൈമ, ജിഷ, ധന്യ, ദീപ, അന്‍ഷാദ,് സോജി എന്നിവരടങ്ങുന്ന സംഘമാണ് നേട്ടത്തിന് പിന്നിലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ആര്‍ സന്ധ്യ അറിയിച്ചു.

date