Post Category
സംഘാടകസമിതി രൂപീകരണ യോഗം 13ന്
കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിന്റെ മുന്നോടിയായി നവംബര്‍ 13 രാവിലെ 11ന് ഇളമ്പള്ളൂര്‍ എസ് എന്‍ എസ് എം എച്ച് എസ് എസ് സ്‌കൂളില്‍ സംഘാടകസമിതി രൂപീകരണ യോഗം ചേരും. പി സി വിഷ്ണുനാഥ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലുംവിളയില്‍ അധ്യക്ഷനാകും. കുണ്ടറ ഉപജില്ലയില്‍ ഇളമ്പള്ളൂര്‍ എസ് എന്‍ എസ് എം എച്ച് എസ് എസ് നവംബര്‍ 20 മുതല്‍ 24 വരെയാണ് കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നടത്തുന്നത്.
date
- Log in to post comments