Post Category
ആയുര്‍വേദ ദിനാചരണം
എട്ടാമത് ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെയും ഇത്തിക്കര ബ്ലോക്കിന്റെയും ആഭിമുഖ്യത്തില്‍ ചാത്തന്നൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ദിജു നിര്‍വഹിച്ചു. ആരോഗ്യ പോസ്റ്റര്‍-പോഷകാഹാര പ്രദര്‍ശനം, ബോധവത്ക്കരണ ക്ലാസ്, പ്രമേഹ രോഗനിര്‍ണയം, യോഗ പരിശീലനം എന്നിവ സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയന്‍ അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ അനു ചന്ദ്രന്‍ വാര്‍ഡ് അംഗങ്ങള്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, അധ്യാപകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
date
- Log in to post comments