Skip to main content

വനവിഭവപ്രദര്‍ശന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 14)

പുനലൂര്‍ വനം ഡിവിഷനില്‍ അഞ്ചല്‍ റെയിഞ്ചിലെ ഏരൂര്‍ ഇക്കോ കോംപ്ലക്‌സില്‍ പൂര്‍ത്തിയാക്കിയ തടിയിതര വനവിഭവങ്ങളുടെ പ്രദര്‍ശന-പ്രകൃതി-പഠന കേന്ദ്രത്തിന്റെയും മള്‍ട്ടി വിഷ്വല്‍ തീയേറ്ററിന്റെയും ഉദ്ഘാടനം ഇന്ന് (നവംബര്‍ 14) വൈകിട്ട് അഞ്ചിന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. പി എസ് സുപാല്‍ എം എല്‍ എ അധ്യക്ഷനാകും. മുന്‍ മന്ത്രി കെ രാജു, എന്‍ കെ പ്രേമചന്ദ്രന്‍ എം പി എന്നിവര്‍ മുഖ്യാതിഥിയാകും. ഹെഡ് ഓഫ് ഫോറസ്റ്റ് ഓഫീസ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗംഗാസിങ്, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കമലാഹാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date