Skip to main content

കുടിശികനിവാരണ അദാലത്ത്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ട് വര്‍ഷത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശിക അടച്ച് പുനസ്ഥാപിക്കാന്‍ അവസരം. പിറവന്തൂര്‍ പുന്നല വില്ലേജുകള്‍ക്ക് വേണ്ടി പിറവന്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ നവംബര്‍ 14ന് രാവിലെ 10 മണി മുതല്‍ നടത്തും. അംശദായം അടയ്ക്കാനും പുതിയ അംഗങ്ങളെ ചേര്‍ക്കാനും അവസരമുണ്ട്. ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതമെത്തി കുടിശിക അടയ്ക്കാം. ഫോണ്‍ -0474 2766843, 2950183, 9746822396, 7025491386.

date