Skip to main content

പി എം എം എസ് വൈ ജില്ലാതല കമ്മിറ്റി ചേര്‍ന്നു

പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയുടെ ജില്ലാതല കമ്മിറ്റി ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. പി എം എം എസ് വൈ 2023-24 വര്‍ഷത്തെ ഘടക പദ്ധതികള്‍, തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്തൃ ലിസ്റ്റ്, 2022-23 വര്‍ഷത്തെ പൂര്‍ത്തീകരിക്കാനുള്ള യൂണിറ്റുകളിലേക്കുള്ള ഗുണഭോക്തൃ ലിസ്റ്റ് എന്നിവ കമ്മിറ്റി അംഗീകരിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് പ്രിന്‍സ്, അസിസ്റ്റന്റ് ഡയറക്ടര്‍ സിന്ധു, എക്സ്റ്റന്‍ഷന്‍ ഓഫീസമാരായ പി ആര്യ, ഫാത്തിമ ഹമീദ്, മത്സ്യകര്‍ഷക പ്രതിനിധി എബ്രഹാം, പട്ടികവര്‍ഗ ജില്ലാ വികസന ഓഫീസര്‍ എസ് വിധു മോള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ഇറിഗേഷന്‍, കൃഷി, കെ വി കെ കൊട്ടാരക്കര, ഡി ആര്‍ ഡി എ എന്നിവരുടെ പ്രതിനിധികളും പങ്കെടുത്തു.

date