Skip to main content

എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നടത്തും

പോലീസ് കോണ്‍സ്റ്റബിള്‍ (ഐആര്‍ബി റെഗുലര്‍ വിങ്ങ്) (കാറ്റഗറി നമ്പര്‍ 30/2021 & 466/2021) തസ്തികയുടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നാളെ (നവംബര്‍ 15) മുതല്‍ 17 വരെ കൊല്ലം ആശ്രാമം റോഡ്, ബീച്ച് റോഡ് എന്നിവിടങ്ങളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളും അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളും സഹിതം രാവിലെ 5:30 ന് നിര്‍ദിഷ്ട സ്ഥലത്ത് ഹാജരാക്കണം. വിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക.

date