Skip to main content

മാധ്യമപഠനത്തിന് അപേക്ഷിക്കാം

 കെല്‍ട്രോണില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്‌സിലേക്ക് നവംബര്‍ 18 വരെ അപേക്ഷിക്കാം. കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. പത്രം, ടെലിവിഷന്‍, സോഷ്യല്‍മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിങ് തുടങ്ങിയവയില്‍ പരിശീലനം നല്‍കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കും. കോഴ്സ് വിജയികള്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സും നല്‍കും. ഉയര്‍ന്ന പ്രായപരിധി 30 വയസ്. വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളേജ് സെന്റ്‌റര്‍, മൂന്നാംനില, അംബേദ്ക്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673 002. കെല്‍ട്രോണ്‍ നോളേജ് സെന്റ്‌റര്‍, രണ്ടാംനില, ചെമ്പിക്കളം ബില്‍ഡിങ്ങ്, ബേക്കറിജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695 014. ഫോണ്‍ : 9544958182.

date