എന്‍ഡ്യൂറന്‍സ് ടെസ്റ്റ്
ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (നേരിട്ടുള്ളത്) (കാറ്റഗറി നം.613/21) വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ഫസ്റ്റ് എന്‍ സി എ ധീവര) (കാറ്റഗറി നം.579/21), ഫസ്റ്റ് എന്‍ സി എ പട്ടിക ജാതി (കാറ്റഗറി നം.580/21) തസ്തികകളുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നവംബര്‍ 20 നും വനംവകുപ്പില്‍ ബിറ്റ് ഫോറസ്റ്റ് ഓഫീസര്‍ (നേരിട്ടുള്ളത്) (കാറ്റഗറി നം.027/22), ബിറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഡിപ്പോ വാച്ചര്‍/ റിസര്‍വ് വാച്ചര്‍, ട്രൈബല്‍ വാചര്‍ തസ്തികകളില്‍ നിന്നും) (കാറ്റഗറി നം.029/22) ബിറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എല്‍ ജി എസ് തസ്തികയില്‍ നിന്നും) (കാറ്റഗറി നം.030/22), ബിറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫസ്റ്റ് എന്‍ സി എ ധീവര) (കാറ്റഗറി നം.557/22), ബിറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫസ്റ്റ് എന്‍ സി എ എസ് സി സി സി) (കാറ്റഗറി നം.556/22), തസ്തികകളുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നവംബര്‍ 21 നും രാവിലെ 5.30 മുതല്‍ 11 വരെ ബീച്ച് റോഡ്ല്‍ (എം ജി പാര്‍ക്ക് മുതല്‍ തങ്കശ്ശേരി ബസ്‌ബേവരെ) നടത്തും. എസ് എം എസ് പ്രൊഫൈല്‍ മെസേജ് ലഭിക്കാത്തവര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.
ബൈട്രാന്‍സ്‌പെര്‍, എന്‍ സി എ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ജനറല്‍ തസ്തികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ജനറല്‍ തസ്തികയുടെ വേദിയില്‍ പങ്കെടുക്കണം
ജനറല്‍ തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാത്തതും ഒരു എന്‍ സി എ അല്ലെങ്കില്‍ ബൈട്രാന്‍സ്‌പെര്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ എന്‍ സി എ അല്ലെങ്കില്‍ ബൈ ട്രാന്‍സ്‌ഫെര്‍ തസ്തികയുടെ വേദിയില്‍ പങ്കെടുക്കണം
ഒന്നിലധികം എന്‍ സി എ തസ്തികയില്‍ ഉള്‍പ്പെട്ടതും ജനറല്‍ തസ്തികയില്‍ ഉള്‍പ്പെടാത്തവര്‍ എന്‍ സി എ തസ്തികകളുടെ ഏതെങ്കിലും ഒരു വേദിയില്‍ മാത്രം പങ്കെടുക്കണം. അല്ലാത്തപക്ഷം ടി ടെസ്റ്റിന്റെ തുടര്‍ തെരഞ്ഞെടുപ്പിലേക്ക് പരിഗണിക്കുന്നതല്ല.
- Log in to post comments