എറണാകുളം അറിയിപ്പുകള്
വിദേശ തൊഴില്‍ വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്പറേഷന്, സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ വായ്പ നല്‍കുന്നതിന് അര്‍ഹതയുളള പട്ടികജാതി യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ദാതാവില്‍ നിന്നും തൊഴില്‍ നല്കുന്നതിനു ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുളളവരും ആകണം. ഭാരത സര്‍ക്കാരിന്റെ പ്രൊട്ടക്ഷന്‍ ജനറല്‍ ഓഫ് എമിഗ്രന്റ്സ് പെര്‍മിറ്റ് നല്കിയിട്ടുളള തൊഴില്‍ദാതാക്കളോ അഥവാ റിക്രൂട്ട്മെന്റ് ഏജന്റുമാരോ വഴി വിദേശത്ത് തൊഴില്‍ ലഭിച്ചു പോകുന്നവരുടെ അപേക്ഷകള്‍ മാത്രമേ വായ്പക്കായി പരിഗണിക്കുകയുളളൂ. മാത്രമല്ല, നോര്‍ക്ക റൂട്ട്സ്, ഒടേപെക് എന്നീ സ്ഥാപനങ്ങള്‍ സ്പോണ്സര് ചെയ്യുന്ന അപേക്ഷകര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും 18 വയസു മുതല്‍ 55 വയസു വരെയുളള പ്രായപരിധയില്പ്പെട്ടവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപ അധികരിക്കാന്‍ പാടില്ല. പദ്ധതിയുടെ പരമാവധി വായ്പാ തുക രണ്ട് ലക്ഷം രൂപയും അതില്‍ ഒരു ലക്ഷം രൂപ വരെ സബ്സിഡിയുമാണ്. വായ്പയുടെ പലിശനിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷവുമാണ്. അപേക്ഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ചെയ്യുന്നതിനുളളവര്ക്ക് എഗ്രിമെന്റ്, വിസ, പാസ്പോര്‍ട്ട്, എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമെങ്കില്‍ അത് എന്നിവ ലഭിച്ചിരിക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
നവകേരള ഭാഗ്യക്കുറി; ജില്ലാതല വില്പന ഉദ്ഘാടനം ഇന്ന്
കൊച്ചി: പ്രളയദുരിതാശ്വാസത്തിനും സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മിതിക്കും ധനസമാഹരണത്തിനായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നവകേരള ഭാഗ്യക്കുറിയുടെ (എന്‍.കെ.-1) ജില്ലാതല വില്പന ഉദ്ഘാടനം ഇന്ന് (സപ്തംബര്‍ 6) രാവിലെ 11-ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി എ.സി.മൊയ്തീന് നിര്‍വഹിക്കും. ചടങ്ങില്‍ ജനപ്രതിനിധികള്‍, വിവിധ ട്രേഡ് യൂണിയന് നേതാക്കള്‍, ഭാഗ്യക്കുറി ഏജന്റുമാര്‍ എന്നിവര്‍ സംബന്ധിക്കും.
റാങ്ക് പട്ടിക റദ്ദായി
കൊച്ചി: ജില്ലയില്‍ ഐ.എസ്.എം/ഐ.എം.എസ്/ആയുര്‍വേദ കോളേജ് വകുപ്പുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-രണ്ട് (ആയുര്‍വേദ) (കാറ്റഗറി നമ്പര്‍ 336/13) തസ്തികയുടെ 2015 ജൂണ്‍ 30-ന് നിലവില്‍ വന്ന 272/15ഒ.എല്‍.ഇ നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധീ 2018 ജൂണ്‍ 29 അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക ജൂണ്‍ 30-ന് പൂര്‍വ്വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
കരാര്‍ നിയമനം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റിലേക്ക് എം.ആര്.ഡി ടെക്നിഷ്യനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ഡി.ആര്.റ്റി കോഴ്സ് പാസായ പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സപ്തംബര്‍ ഏഴിന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
വാണിജ്യാടിസ്ഥാനത്തില്‍ ആടുവളര്‍ത്തല്‍ പരിശീലന പരിപാടി
കൊച്ചി: സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കുന്ന 80 ആടുവളര്‍ത്തല്‍ സംരംഭകര്‍ക്കായി വാണിജ്യാടിസ്ഥാനത്തിലുളള ആടു വളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലന പരിപാടി ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നാല് ദിവസങ്ങളിലായി നടത്തും. താത്പര്യമുളള ആട് വളര്‍ത്തല്‍ കര്‍ഷകര്‍ അടുത്തുളള മൃഗാശുപത്രികളില്‍ നിന്നും അപേക്ഷ വാങ്ങി പൂരിപ്പിച്ച് സപ്തംബര്‍ 15-ന് മുമ്പായി സമര്‍പ്പിക്കണം. വിലാസം മൃഗസംരക്ഷണ പരിശീലന കേന്ദ്രം, നേതാജി റോഡ്, ഐ.സി.ഡി.പി കാമ്പസ്, ആലുവ. ഫോണ്‍ 0484-2631355.
- Log in to post comments