Post Category
സഹകരണവാരാഘോഷം ; സംഘങ്ങള്‍ക്ക് ആദരവ് ഇന്ന് (നവംബര്‍ 17)
എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ 100 വര്‍ഷം പിന്നിട്ട സംഘങ്ങളെ ആദരിക്കും. നവംബര്‍ 17 വൈകിട്ട് മൂന്നിന് കേരള ബാങ്ക് സി പി സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനാണ് ആദരം അര്പിക്കുക. സംസ്ഥാന സഹകരണ യൂണിയന് മാനേജിംഗ് കമ്മിറ്റിയംഗം കെ രാജഗോപാല്‍ അധ്യക്ഷനാകും.
മയ്യനാട്, കുമ്പളം, ചണ്ണപ്പേട്ട, കുണ്ടറ, മാത്ര, വെണ്ടാര്‍, ഐവര്‍കാല സഹകരണബാങ്കുകളെയും കൊല്ലം ഗവണ്മെന്റ് എംപ്ലോയിസ് സഹകരണബാങ്ക്, കൊട്ടാരക്കര താലൂക്ക് സര്‍ക്കാര്‍ സര്‍വന്റ്സ് സഹകരണസംഘം എന്നീ സംഘങ്ങളെയാണ് ആദരിക്കുന്നത്. ജില്ലാ താലൂക്ക്തല പ്രസംഗ-പ്രബന്ധ മത്സരവിജയികളെ സഹകരണ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രനും ജെ ഡി സി, എച്ച് ഡി സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ കേരള ബാങ്ക് ഡയറക്ടര്‍ ജി ലാലുവും ആദരിക്കും.
date
- Log in to post comments