Skip to main content

ജി.എസ്.ടി ശില്പശാല ഇന്ന് (ആഗസ്റ്റ് നാല്)

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല വ്യവസായ പുനസംഘടനാ ബോര്‍ഡ് (റിയാബ്) പൊതുമേഖല സഥാപനങ്ങളില്‍ ജി.എസ്.റ്റി നടപ്പാക്കുമ്പോള്‍ എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നു. ഇന്ന് (ആഗസ്റ്റ് നാല്) രാവിലെ 10 ന് എറണാകുളം ഗസ്റ്റ് ഹൗസിലാണ് ശില്പശാല. വിദഗ്ധര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളെടുക്കും. വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടര്‍ക്കും ഉന്നത ഉദേ്യാഗസ്ഥര്‍ക്കും ജി.എസ്.റ്റിയെക്കുറിച്ച് കൂടുതല്‍ അവബോധം വരുത്തുന്നതിനാണ് ശില്പശാല.

പി.എന്‍.എക്‌സ്.3381/17

date