Skip to main content

സമ്മാനദാനം

എട്ടാം ആയൂര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും ആയുഷ്ഗ്രാമിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. പൂതക്കുളം ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ സമ്മാനദാനം നിര്‍വഹിച്ചു. പൂതക്കുളം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചെമ്പകശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടത്തിയ ക്വിസ് മത്സരം, ഉപന്യാസ-രചന മത്സരം, പോസ്റ്റര്‍ മേക്കിങ് മത്സരം എന്നിവയില്‍ വിജയികളായവരെയാണ് അനുമോദിച്ചത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജീജാ സന്തോഷ് അധ്യക്ഷയായി. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരായ ഷിമ്മി എസ് രാജ്, ശരത്, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date