നവകേരള സദസ്സ്: അരൂരില്‍ അവലോകനയോഗം ചേര്‍ന്നു
ആലപ്പുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് അരൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ കമ്മിറ്റി ചെയര്മാന്മാരുടെയും കണ്‍വീനര്‍മാരുടെയും യോഗം ചേര്‍ന്നു. അരൂര്‍ എം.എല്‍.എ. ദലീമ ജോജോ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ബൂത്ത്തല യോഗങ്ങള്‍ നവംബര്‍ 20-നകവും വീട്ടുമുറ്റയോഗങ്ങള്‍ 25-നകവും പൂര്‍ത്തിയാകും. പഞ്ചായത്ത് ഓഫീസുകളില്‍ നവകേരള സദസിന്റെ ബോര്‍ഡുകള്‍ സ്ഥാപിക്കാനും ദീപാലങ്കാരം ഒരുക്കാനും യോഗം തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളിലും കലാസാംസ്കാരിക പരിപാടികള്‍ നടത്തും. പഞ്ചായത്ത് തോറും വ്യാപാര വ്യവസായ സൗഹൃദ സദസ്സ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പിന്നാക്ക വികസന കോര്പ്പറേഷന് ചെയര്മാന് കെ. പ്രസാദ്, ജനറല്‍ കണ്‍വീനറും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ.് ശിവകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡിസംബര്‍ 14-ന് വൈകിട്ട് 4.30-ന് തൃച്ചാറ്റുകുളം ക്ഷേത്ര മൈതാനത്താണ് അരൂര്‍ മണ്ഡലതല നവകേരള സദസ്സ്.
- Log in to post comments