Post Category
'ങ്ങ്ട് പറക്കട്ടെ, മ്മ്ടെ കുട്ട്യോള്' ക്യാമ്പയിന്‍; ലോഗോ പ്രകാശനം ചെയ്തു
ജില്ലയുടെ ശൈശവ, കൗമാരാരോഗ്യ ക്യാമ്പയിനായ 'ങ്ങ്ട് പറക്കട്ടെ, മ്മ്ടെ കുട്ട്യോള്' പരിപാടിക്ക് തുടക്കമായി. ദേശീയ നവജാതശിശു സംരക്ഷണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ക്യാമ്പയിന്‍ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ പ്രകാശനം ചെയ്തു.
വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക്, പോഷകാഹാരം, ആര്‍ത്തവശുചിത്വം, ലഹരിവിരുദ്ധ സന്ദേശം എന്നീ വിഷയങ്ങളില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിന്‍ സംഘടിപ്പിക്കും. ആരോഗ്യദിനങ്ങളുടെ ആചരണം, ബോധവത്കരണം, ശൈശവ /കൗമാരാരോഗ്യ പദ്ധതികളുടെ പ്രചാരണം എന്നിവ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കും.
date
- Log in to post comments