Skip to main content

വെല്ലുവിളികളെ നേരിടാന്‍ ശാസ്ത്രബോധം വളര്‍ത്തുക: പ്രൊഫ. സി. രവീന്ദ്രനാഥ്

ശാസ്ത്രബോധമുള്ളവര്‍ക്ക് മാത്രമെ ആധുനിക സമൂഹത്തിനൊപ്പം സഞ്ചരിക്കാനും കാലം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാനും കഴിയൂ എന്ന് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വിജ്ഞാന്‍ സാഗറിലും കിലയിലുമായി സംഘടിപ്പിക്കുന്ന ദ്വിദിന ശാസ്ത്രക്യാമ്പ് 'ശാസ്ത്രസമേതം' പരിപാടിയില്‍ കുട്ടികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രത്തിന് പിന്നില്‍ യുക്തിയുണ്ട്. പ്രപഞ്ചത്തില്‍ ഉള്ളതിനെല്ലാം യുക്തിയുണ്ട്. യുക്തിയുള്ളതാണ് ശാസ്ത്രം. ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ നാം അഭിമാനിക്കുമ്പോഴും ശാസ്ത്രത്തെ മനുഷ്യന്റെ നാശത്തിനായി ഉപയോഗിക്കുകയും നാളത്തെ തലമുറയെപ്പോലും നശിപ്പിക്കുന്ന യുദ്ധമുറകള്‍ക്ക് നടുവിലാണ് നാം. യുദ്ധം വിതയ്ക്കുന്ന നാശത്തിന് ഇരകളാകുന്നത് കുട്ടികളും സ്ത്രീകളുമാണ്. ശാസ്ത്രം പുരോഗതി പ്രാപിക്കുമ്പോഴും അത് മനുഷ്യനന്മക്കല്ലെങ്കില്‍ എന്താണ് ഗുണം. ഈ രണ്ടു ചിന്തകളാണ് നാമിപ്പോള്‍ ഉയര്‍ത്തേണ്ടത്. പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.

date