Skip to main content

സൗജന്യ സ്വയം തൊഴില്‍ പരിശീലനം

വ്യവസായ വാണിജ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ സൗജന്യ സ്വയം തൊഴില്‍ പരിശീലനം സംഘടിപ്പിക്കുന്നു. 
പത്താം ക്ലാസ് യോഗ്യതയുള്ള 45 വയസ്സിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 24 ന് വൈകീട്ട് 4 നകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2361945, 2360847, 9446504417.

date