Post Category
ക്വിസ് മത്സരം
ലോക മണ്ണ്ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കൃഷി, മണ്ണ്, ജലം വിഷയങ്ങളില്‍ നവംബര്‍ 25 രാവിലെ 10 മുതല്‍ ബാലികാമറിയം എല്‍ പി സ്‌കൂളില്‍ ക്വിസ്മത്സരം സംഘടിപ്പിക്കും. ഒരു സ്‌കൂളില്‍ നിന്നും രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പെടുന്ന മൂന്ന് ടീമുകള്‍ക്ക് പങ്കെടുക്കാം. ലോക മണ്ണ്ദിനമായ ഡിസംബര്‍ അഞ്ചിന് സമ്മാനാര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. പങ്കെടുക്കുന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റ് ലഭിക്കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും 0474 2767121, 9496620291.
date
- Log in to post comments