Skip to main content

ലീഗല്‍ മെട്രോളജി മുദ്രവയ്പ് ക്യാമ്പ്

ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസിന്റെ പരിധിയിലുള്ള വ്യാപാരസ്ഥാപനങ്ങളിലെ അളവ്-തൂക്ക ഉപകരണങ്ങളുടെ വാര്‍ഷിക പുന:പരിശോധനയും മുദ്രവയ്പും ക്യാമ്പ് സംഘടിപ്പിക്കും. കോര്‍പ്പറേഷന്‍ പരിധിയിലുള്ള കച്ചവടക്കാര്‍ക്ക് ഇന്ന് (നവംബര്‍ 22) രാവിലെ 11 മുതല്‍ വടക്കേവിള സോണല്‍ ഓഫീസിലും, ഉച്ചയ്ക്ക് രണ്ട് മുതല്‍ ഇരവിപുരം സോണല്‍ ഓഫീസിലും , കൊല്ലം കോര്‍പ്പറേഷന്‍, തൃക്കരുവ, മയ്യനാട്, പെരിനാട്, കുണ്ടറ എന്നീ പ്രദേശളില്‍നിന്നുള്ളവര്‍ക്ക് നവംബര്‍ 29 രാവിലെ 10 മുതല്‍ ഒന്നുവരെ കര്‍ബല ജംഗ്ഷനിലെ ലീഗല്‍ മെട്രോളജി ഓഫീസിലുമാണ് ക്യാമ്പ്. മുദ്രപതിക്കാത്ത അളവ്-തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. ഫോണ്‍ 8281698022.

date