Skip to main content

നവകേരള സദസ്;  വിജയപുരത്ത് സെമിനാർ സംഘടിപ്പിച്ചു

കോട്ടയം: ഡിസംബർ 13ന് കോട്ടയം നിയോജകമണ്ഡലത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് മുന്നോടിയായി വിജയപുരം ഗ്രാമപഞ്ചായത്തിൽ സെമിനാർ സംഘടിപ്പിച്ചു. വടവാതൂർ സർക്കാർ ഹൈസ്‌കൂളിൽ നടന്ന സെമിനാർ നവകേരള സദസ് കോട്ടയം നിയോജകമണ്ഡലം സംഘാടകസമിതി വൈസ് ചെയർമാൻ ബി. ആനന്ദക്കുട്ടൻ ഉദ്ഘാടനം ചെയ്തു.  'സ്ത്രീകളുടെ സാമൂഹ്യ പദവി പദവി: കേരള മാതൃക' എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. വിജയപുരം ഗ്രാമപഞ്ചായത്ത് സംഘാടക സമിതി ചെയർപേഴ്സൺ ഉഷാ വേണുഗോപാൽ ചടങ്ങിൽ അധ്യക്ഷയായിരുന്നു. വൈസ് ചെയർപേഴ്സൻ പി.ടി. ബിജു, കൺവീനർ എസ്. അനീഷ്, നിർവഹണ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

date