Post Category
അഷ്ടമി: വൈക്കത്ത് 18 വരെ മദ്യനിരോധനം
കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് ഡിസംബർ മൂന്ന് രാത്രി 11 മുതൽ ആറിന് രാവിലെ എട്ടുമണിവരെ വൈക്കം നഗരസഭാ പരിധിയിലുള്ള പ്രദേശത്ത് മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി ഉത്തരവായി. മറ്റു ലഹരിവസ്തുക്കളുടെ വിപണനത്തിനും നിരോധനമേർപ്പെടുത്തി. പ്രദേശത്തെ മദ്യവിൽപ്പനകടകൾ തുറക്കാനോ പ്രവർത്തനം നടത്താനോ പാടില്ല. നിരോധിത കാലയളവിൽ മദ്യത്തിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും അനധികൃത വിൽപ്പന തടയുന്നതിനായി കർശനനടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി.
date
- Log in to post comments